Welcome to My website

എല്ലാ പ്രോഗ്രാമുകളും എക്സെൽ ഫോർമാറ്റിലാണ്.അതുകൊണ്ട് എക്സെൽ ഫയൽ തുറന്ന് മാക്രോ എനേബിൾ ചെയ്താൽ മാത്രമെ പ്രവർത്തിക്കുകയുള്ളു.അതെങ്ങിനെ ചെയ്യാം എന്നത് ഓരോ പ്രോഗ്രാമിലും ഉള്ള നിർദ്ദേശങ്ങൾ വായിക്കുക.നിങ്ങളുടെ സിസ്റ്റത്തിലെ തിയ്യതി ഫോർമാറ്റ് dd/mm/yyyy ആണെന്ന് ഉറപ്പു വരുത്തുക.

മുകളിലുള്ള ഓരോ പ്രോഗ്രാമിന്‍റെ ടാബിൽ ക്ലിക്ക് ചെയ്താൽ പ്രോഗ്രാമുകൾ ഡൌണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഡൌണ്‍ലോഡ് ചെയ്ത് അതിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

Income Tax 2019-2020

2019 -2020 വർഷത്തെ പന്ത്രണ്ടു മാസത്തെ ഏകദേശ ടാക്സ് കണക്കാക്കി ഓരോ മാസവും എത്ര ടാക്സ് 2019 മാർച്ച് മാസം മുതൽ ശമ്പളത്തിൽ നിന്നും  അടച്ചു തുടങ്ങണം എന്ന് തീരുമാനിക്കുവാനുള്ള സമയമായിരിക്കുന്നു.അതിനുള്ള സോഫ്ട് വെയർ തയ്യാറാക്കിയിരിക്കുന്നു.താഴെ ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

അതിനുമുൻപ് 2019-2020 വർഷത്തെ ഇൻകം ടാക്സിൽ പുതിയ ബജറ്റ് എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് നോക്കാം. 

ഇൻകം ടാക്സ് സ്ലാബിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.2018-19 ലെ അതേ                 സ്ലാബ്  തന്നെയാണ്.

അഞ്ചു ലക്ഷം രൂപയോ അതിൽകുറവോ വരുമാനമുള്ളവർക്ക് ടാക്സ്       റിബേറ്റ് 12500 രൂപ ലഭിക്കും.കഴിഞ്ഞ വർഷം ഇത് മൂന്നര ലക്ഷം രൂപയോ അതിൽ കുറവോ വരുമാനം ഉള്ളവർക്ക് 2500 രൂപയാണ്  ലഭിച്ചിരുന്നത്.      

എല്ലാവർക്കും സ്റ്റാൻഡേർഡ്  ഡിഡക്ഷൻ 40000 രൂപ ഉണ്ടായിരുന്നത്  ഈ വർഷം 50000 രൂപയാക്കിയിട്ടുണ്ട്.

TDS threshold on interest earned on bank/post office deposits is being raised from Rs.10,000 to Rs.40,000.

TDS threshold for deduction of tax on rent is proposed to be increased from Rs.1,80,000 to Rs.2,40,000 for providing relief to small taxpayers.

Section 54 benefit increased from one residential house to two residential house for a taxpayer having capital gains up to Rs. 2 Crore.

Exemption from Income Tax on notional rent on second self occupied house property.

ITC All in one FY 2018-19 (AY 2019-2020) V2.0.19

Provident Fund

ഈ വെബ് സൈറ്റിൽ  ഒരാളുടെ പ്രൊവിഡൻ്റ് ഫണ്ടിൽനിന്നും എത്ര തുക പിൻവലിക്കാം എന്നുകണക്കാക്കി പിൻവലിക്കുന്നതിന് ഫോമുകൾ പ്രിൻ്റ് എടുക്കാവുന്ന PF Loan Maker All in one എന്ന എക്സെൽ പ്രോഗ്രാം  ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതുപയോഗിച്ച് വളരെ എളുപ്പത്തിൽ പ്രൊവിഡൻ്റ് ഫണ്ടിൽ നിന്നും PF TA ,NRA, NRA Conversion എന്നിവയിൽ ഏതു രീതിയിലും പണം  പിൻ വലിക്കാനുള്ള ഫോമുകൾ പ്രിൻ്റ്  ചെയ്ത് എടുക്കാവുന്നതാണ്.എല്ലാം ഒരു എക്സെൽ ഫയലിനകത്തു തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.

PF Closure

ഒരാൾ പെൻഷൻ പോകുന്നതിന് മുൻപ് GPF/PF എന്നിവയിലെ അവസാന തുക പിൻ വലിക്കേണ്ടതായിട്ടുണ്ട്.അതിനായി കുറെ ഫോമുകൾ ആവശ്യമാണ്.അതു വളരെ എളുപ്പത്തിൽ ഡാറ്റ എൻ്റർ ചെയ്ത് എല്ലാ ഫോമുകളും വളരെ വൃത്തിയായി പ്രിൻ്റ് എടുക്കാവുന്ന GPF Closure എന്ന എക്സെൽ പ്രോഗ്രാം ഉതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവയെല്ലാം ഇപ്പോൾ സ്പാർക്കിലൂടെ ആയിരിക്കും എന്നുള്ളതു മറന്നുകൂട. നിലവിൽ വന്നുവെന്നാണ് അറിയാൻ  കഴിഞ്ഞത്.

ഉറപ്പുവരുത്തിയതിനുശേഷം മാത്രം ഈ പ്രോഗ്രാമുകൾ ഉപയോഗിക്കുക. 

Income Tax

ITC All in one FY 2018-19 (AY 2019-2020) V2.0.18 എന്ന എക്സെൽ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്തെടുത്താൽ ഒരാളുടെ  Income Tax എത്രയാണെന്ന് വളരെ എളുപ്പത്തിൽ കണക്കുകൂട്ടി താഴെ പറഞ്ഞിരിക്കുന്ന ഫോമുകൾ പ്രിൻ്റ്  ചെയ്ത് എടുക്കാവുന്നതാണ്

Income Tax Anticipatory,10E,Form16,12BB,Consolidated Report എന്നിവയെല്ലാം ഒരു എക്സെൽ ഫയലിൽ ഉൾപെടുത്തിയിട്ടുണ്ട്.100 പേരുടെ ഡാറ്റ ഇതിൽ സേവ് ചെയ്തു സൂക്ഷിക്കാവുന്നതാണ് എന്ന പ്രത്യേകത കൂടി ഉണ്ട്.ഈ ഫയൽ സേവ് ചെയ്ത് സൂക്ഷിച്ചാൽ പിന്നീട് എഡിറ്റ് ചെയ്ത് 2019 ഫെബ്രുവരി  മാസത്തിൽ കൊടുക്കാനുള്ള Final Income Tax statement ,Form 16,10E,12BB,Consolidated Report എന്നിവ പ്രിൻ്റ് എടുക്കാവുന്നതാണ്.

Pension Calculator

ഒരു ജീവനക്കാരൻ  പെൻഷൻ പോകുന്ന സമയത്ത് പെൻഷൻ ,കമ്മ്യൂട്ടേഷൻ , ഗ്രാറ്റുവിറ്റി, ഫാമിലിപെൻഷൻ എന്നിവ എത്രയാണെന്ന് അറിയുന്നതിന്Pension Calculator എന്ന പ്രോഗ്രാമും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

Surcharge and Marginal Relief

എന്താണ് സർചാർജ്

ഒരാളുടെ ടാക്സബിൾ വരുമാനം അഞ്ചു ലക്ഷത്തിൽ കൂടുതലായാൽ എന്നാൽ ഒരു കോടിയിൽ കുറവും ആണെങ്കിൽ ആകെ വരുന്ന ടാക്സിന്‍റെ 10% സർചാർജും ഒരുകോടിയിൽ കൂടുതലാണെങ്കിൽ 15% സർചാർജും കൂടി നൽകണം.ആകെ ടാക്സിന്‍റെ 10% മോ, 15% മോ അല്ല കൂട്ടേണ്ടത്.മാർജിനൽ റിലീഫ് കണ്ടതിനുശേഷം മാത്രം ടാക്സ് കണക്കാക്കെണ്ടതാണ്.അല്ലെങ്കിൽ കൂടുതൽ ടാക്സ് കൊടുക്കേണ്ടതായി വരും.

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.