About

എൻ്റെ പേര് ഉണ്ണികൃഷ്ണൻ സി.പി. പാലക്കാട്  ജില്ലയിൽ പട്ടാമ്പി താലുക്കില്‍ ഓങ്ങല്ലൂർ പഞ്ചായത്തിൽ വാടാനാംകുറുശ്ശിയിൽ നിന്നും വല്ലപ്പുഴ പോകുന്ന റോഡിൽ രണ്ടു കിലോമീറ്റർ കഴിഞ്ഞ് പൊയിലൂർ എന്ന സ്ഥലത്താണ് താമസിക്കുന്നത് .

ഞാൻ ഇപ്പോഴത്തെ വാടാനാംകുറുശ്ശി ഹൈയർ സെക്കൻഡറി സ്കൂളിൽനിന്നും പത്താം ക്ലാസ്സ് പാസ്സായി.പട്ടാമ്പി ശ്രീ നീലകണ്ഠ ഗവേൺമെൻ്റ്  സംസ്കൃതകോളേജിൽ 1979-ൽ പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പിനു ചേർന്നു.1981 ഓഗസ്റ്റ് 7-ാം തിയ്യതി ഇൻഡ്യൻ ആർമിയിൽ ചേർന്നു.അവിടെ പതിനേഴുകൊല്ലത്തെ സർവീസിനു ശേഷം സമയത്തിനു മുൻപെ 1998 മാർച്ച് മാസം 31-ാം തിയ്യതി  റിട്ടയർചെയ്തു. 

അതിനുശേഷം കേരള കന്നുകാലി ഗവേഷണ കേന്ദ്രം തിരുവിഴാം കുന്ന് (മണ്ണാർക്കാട്) , NCC ഒറ്റപ്പാലം,കേരള വാട്ടർ  അതോരിറ്റി മൂത്താം തറ പാലക്കാട് എന്നിവിടങ്ങളിൽ താൽക്കാലികമായി ജോലി ചെയ്തു.അതിനിടയിൽ പോലീസിലും,റബ്ബർ ബോഡ് കോട്ടയത്തും സ്ഥിരമായി ജോലികിട്ടി.അതിനൊന്നും പോയില്ല.

2005 മാർച്ച് മാസം  15-ാം തിയ്യതി പി.എസ്.സി  വഴി ആരോഗ്യവകുപ്പിൽ ഡ്രൈവർ ആയി ജോലിയിൽ പ്രവേശിച്ചു.13 വർഷത്തെ സേവനത്തിനുശേഷം 2018 മെയ് 31 ന് റിട്ടയർ ചെയ്തു.

2013 ലാണ് ആദ്യമായി Income Tax Calculatorഎന്ന എക്സെൽ പ്രോഗ്രാം ചെയ്തു തുടങ്ങിയത്.ഒരാളുടെ വരുമാനം കണക്കാക്കി Tax Statement Form പ്രിൻ്റ് എടുക്കാവുന്നതാണ്.

ഒരാളുടെ പ്രൊവിഡൻ്റ് ഫണ്ടിൽനിന്നും എത്ര തുക പിൻവലിക്കാം എന്നുകണക്കാക്കി   പിൻവലിക്കുന്നതിന് ഫോമുകൾ പ്രിൻ്റ് എടുക്കാവുന്ന PF All in one  എന്ന Software ഉം  ഉൾപ്പെടത്തിയിട്ടുണ്ട്.

ഒരാൾ പെൻഷൻ ആകുന്നസമയത്ത് പെൻഷൻ,കമ്മ്യൂട്ടേഷൻ ,ഗ്രാറ്റുവിറ്റി എത്ര എന്നെല്ലാം കണക്കാക്കുന്നതിന് Pension Calculator   ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും അവസാനമായി ഒരാൾ പെൻഷൻ പോകുന്ന സമയത്ത് പ്രൊവിഡൻ ഫണ്ട് അവസാനിപ്പിച്ച് തുക പിൻവലിക്കുന്നതിന്  കുറേ ഫോമുകൾ പൂരിപ്പിച്ച് നൽകേണ്ടതായിട്ടുണ്ട്.ആ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുവേണ്ടി GPF Closure എന്ന എക്സെൽ ഫയലിൽ തയ്യാറാക്കി ഫോമുകൾ പ്രിൻ്റ് എടുക്കാവുന്ന ഒരു Software നിർമ്മിച്ചു.

ഇവയെല്ലാം ഇപ്പോൾ സ്പാർക്കിലൂടെയാണെന്ന് ഓർഡർ ഇറങ്ങിയിട്ടുണ്ട്. പ്രാപല്യത്തിൽ വന്നുവോ എന്നറിയില്ല.